Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടത്തിൽ പരുക്കേറ്റ കൈതാരം സ്വാമി നിര്യാതനായി

Kaitharam

കോട്ടയം∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പ്രമുഖ പ്ലാന്ററും വ്യവസായിയുമായ തിരുനക്കര കൈതാരം കെ.എസ്.നാരായണ അയ്യർ (കൈതാരം സ്വാമി–81) നിര്യാതനായി. കോട്ടയം നഗരസഭയുടെ മുൻ അധ്യക്ഷൻ പരേതനായ ശ്രീനിവാസയ്യരുടെയും ആനന്ദവല്ലീശ്വരിയമ്മാളുടെയും മകനാണ്. സംസ്കാരം പിന്നീട്.

കൊട്ടാരക്കര കലയപുരത്തു ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തു പോയി തിരികെ വരുമ്പോൾ അയ്യർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. വേദഗിരിയിലുള്ള കോട്ടയം ടെക്സ്റ്റൈൽസിന്റെ സ്ഥാപകനാണ്.

1959ൽ ആണു വ്യവസായം ആരംഭിച്ചത്. മിൽ ദേശസാൽക്കരണം നടത്തുന്നതു വരെ ഉടമസ്ഥത നാരായണ അയ്യർക്കായിരുന്നു. മാനേജ്മെന്റ് വിദഗ്ധനായ ഇദ്ദേഹം ഒട്ടേറെ വ്യവസായ സംരംഭകരുടെ ഉപദേഷ്ടാവായിരുന്നു. ഭാര്യ: ജയമണി. മക്കൾ: കെ.എൻ.ശ്രീനിവാസ് (മുംബൈ), വാണി (യുഎസ്), രേണു (മുംബൈ). മരുമക്കൾ: ഗീത, ബാലു സുബ്രഹ്ണ്യ അയ്യർ (യുഎസ്), സുന്ദർ (ചാർട്ടേർഡ് അക്കൗണ്ടന്റ്, ദുബായ്).