Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് തീരുമാനമായില്ല: ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി∙ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല. ഇതേസമയം, ദേശവിരുദ്ധ നടപടികളിൽ ഏർപ്പെടുന്ന സംഘടനകളുടെ പ്രവർത്തനം സൂക്ഷ്മ നിരീക്ഷണത്തിലാണെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നിന്നടക്കം വിവിധ സംഘടനകളെക്കുറിച്ചു രഹസ്യാന്വേഷണ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ നയത്തിനും നിലപാടുകൾക്കും രൂപം നൽകുന്നുമുണ്ട്.

എന്നാൽ സംഘടനകളെ നിരോധിക്കുന്ന കാര്യത്തിൽ ഭരണപരമായ തീരുമാനത്തിനൊപ്പം രാഷ്ട്രീയ തീരുമാനവുമുണ്ടാവണം. പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിലും ഈ മാനദണ്ഡമാവും പിന്തുടരുക.