Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധക്കേസ്: പ്രതികൾക്ക് ജാമ്യമില്ല

കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 

നാലാം പ്രതി ബിലാൽ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി, എട്ടാം പ്രതി ആദിൽ ബിൻ സലിം എന്നിവരുടെ ജാമ്യഹർജിയാണു തള്ളിയത്. 

വസ്തുതകൾ പരിശോധിച്ചതിൽ ഓരോ പ്രതിക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം വ്യക്തമാണെന്നു കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ല. 

2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്. 2018 സെപ്റ്റംബർ 25ന് 16 പ്രതികൾക്കെതിരെ കുറ്റപത്രം നൽകി.

ഒന്നാം പ്രതിക്ക് പരോൾ

∙ ഒന്നാം പ്രതി ചേർത്തല അരൂക്കുറ്റി വടുതല സ്വദേശി ജെ.ഐ. മുഹമ്മദിനു പ്രിൻസിപ്പൽ സെഷൻസ്  കോടതി പൊലീസ് അകമ്പടിയോടെയുള്ള പരോൾ അനുവദിച്ചു. പ്രതിയുടെ രോഗബാധിതയായ അമ്മൂമ്മയെ സന്ദർശിക്കാനാണ് ഒരു ദിവസത്തെ പരോൾ. 

ഇന്നു രാവിലെ 10 മുതൽ 2 മണിക്കൂർ ചേർത്തലയിലുള്ള വീട് സന്ദർശിക്കാം. കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് പൊലീസ് അകമ്പടി ഒരുക്കണം. സന്ദർശന വേളയിൽ പ്രതി മറ്റാരുമായും ഫോണിലോ നേരിട്ടോ സംസാരിക്കരുതെന്ന് നിർദേശമുണ്ട്.