കാലിക്കറ്റ് സർവകലാശാലാ യൂണിയൻ എസ്‌എഫ്ഐക്ക്

കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ഭാരവാഹികൾ: 1.എസ്.ഷാബിർ (ചെയർ), 2. എം.ടി.കെ.അമൽജിത്ത് (ജന. സെക്ര), 3. പി.എസ്.ഗോകുൽ (വൈസ് ചെയർ), 4.ശിൽപ അശോകൻ (ലേഡി വൈസ് ചെയർ), 5. അക്ഷയ് റോയ് (ജോ. സെക്ര).

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തുടർച്ചയായ മൂന്നാം വർഷവും എസ്‌എഫ്ഐക്ക്. ആകെയുള്ള 10 സീറ്റുകളിൽ 5 ജനറൽ സീറ്റും 4 ജില്ലാ നിർവാഹക സമിതി സ്‌ഥാനവുമുൾപ്പെടെ ഒൻപതും എസ്‌എഫ്‌ഐ സ്വന്തമാക്കി. എംഎസ്‌എഫിന്റെ കുത്തകയായിരുന്ന കോഴിക്കോട് നിർവാഹക സമിതി സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട മലപ്പുറം നിർവാഹക സമിതി സീറ്റ് എംഎസ്‌എഫ് തിരിച്ചുപിടിച്ചു.

പാലക്കാട് ആലത്തൂർ എസ്‌എൻ കോളജിലെ എസ്.ഷാബിർ ആണ് ചെയർമാൻ. മറ്റു വിജയികൾ: പി.എസ്.ഗോകുൽ, മഞ്ചേരി എൻഎസ്‌എസ് (വൈസ് ചെയർ), ശിൽപ അശോകൻ, കുട്ടനല്ലൂർ ഗവ. കോളജ് (ലേഡി വൈസ് ചെയർ), എം.ടി.കെ.അമൽജിത്ത്, വടകര മേഴ്‌സി ബിഎഡ് കോളജ് (ജന. സെക്ര), അക്ഷയ് റോയ്, പുൽപള്ളി പഴശിരാജ (ജോ. സെക്ര). 

ജില്ലാ നിർവാഹക സമിതി അംഗങ്ങൾ: കോഴിക്കോട്– വി.പി.വിഷ്‌ണുപ്രസാദ് (മടപ്പള്ളി ഗവ. കോളജ്), വയനാട് – മുഹമ്മദ് അഷ്‌കർ (കൽപ്പറ്റ ഗവ. കോളജ്), പാലക്കാട്– എ.സുർജിത് ദേവ് (ഷൊർണൂർ എസ്‌എൻ), തൃശൂർ – എ.എ.ഷബീർ സലീം (പഴഞ്ഞി എംഡി), മലപ്പുറം– കെ.കമറുൽ ജമാൽ (മഞ്ചേരി ബിഎഡ് സെന്റർ). കെഎസ്‌യുവും എംഎസ്എഫും സഖ്യമായാണ് മത്സരിച്ചത്.