മലപ്പുറം∙ കാലിക്കറ്റ് സർവകലാശാലാ അത്‍ലറ്റിക് മീറ്റിൽ റെക്കോർഡുകളുടെ പ്രളയം. മീറ്റിന്റെ രണ്ടാംദിനത്തിലെ ആദ്യ മൂന്നു മൽസരങ്ങളിലും നിലവിലെ മീറ്റ് റെക്കോർഡ് തകർന്നു. പുരുഷൻമാരുടെ 20 കിലോമീറ്റർ നടത്തത്തിൽ പാലക്കാട് പത്തിരിപ്പാല ഗവ. കോളജിലെ എ. അനീഷ്, പെൺകുട്ടികളുടെ ഹൈജംപിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എയ്ഞ്ചൽ പി. ദേവസ്യ, ഡിസ്കസ്ത്രോയിൽ പാലക്കാട് മേഴ്സി കോളജിലെ എം. സോഫിയ എന്നിവരാണു റെക്കോർഡിട്ടത്. മീറ്റിന്റെ ആദ്യദിനം രണ്ടു മീറ്റ് റെക്കോർഡുകളുണ്ടായിരുന്നു.
Search in
Malayalam
/
English
/
Product