കൊച്ചി ∙ 57 ദിവസത്തെ തുടർച്ചയായ വിലയിടിവിനു ശേഷം പെട്രോൾ വില ഉയർന്നു. ഇന്ന് ലീറ്ററിന് 11 പൈസയുടെ വർധന. ഡീസൽ വിലയിൽ മാറ്റമില്ല. കൊച്ചി നഗരത്തിൽ 72.03 രൂപ വരെ കുറഞ്ഞ പെട്രോൾ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസൽ വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ നേരിയ വർധനയെ തുടർന്നാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. നഗരത്തിൽ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോൾ വിലയാണ് പടിപടിയായി കുറഞ്ഞ് 72ൽ എത്തിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.