Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിയും കു‌ടുംബവും നടത്തിവന്ന ‌റിലേ സത്യഗ്രഹം അവസാനിപ്പിച്ചു

തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കു‌ടുംബവും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചു. സിഎസ്ഐ സഭയുംസർക്കാരും നടത്തിയ ചർച്ചയിൽ വിജിക്ക് സർക്കാർ– അർധ സർക്കാർ സ്ഥാപനത്തിൽ ജോലിയും സാമ്പത്തിക സഹായവും ഉറപ്പു നൽകിയതിനെത്തുടർന്നാണു സത്യഗ്രഹം അവസാനിപ്പിക്കുന്നത്.

സർക്കാരിൽ നിന്നു അനുകൂല നടപടികളുണ്ടാവുമെന്ന് ഉറപ്പു ലഭിച്ചുവെന്നറിക്കുന്ന കത്ത് സിഎസ്ഐ സഭയ്ക്കു വേണ്ടി ഡോ.​ആർ.ജ്ഞാനദാസ് സത്യഗ്രഹപ്പന്തലിലെത്തി വിജിക്കു കൈമാറി. സർക്കാരിൽ സഭയ്ക്കു വിശ്വാസമുണ്ടെന്നും വിജിക്ക് അനുകൂലമായ നടപടികളുണ്ടാവുമെന്നും ഡോ.​ആർ.ജ്ഞാനദാസ് പറഞ്ഞു. സനലിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരിനു ചെയ്യാനാവുന്നതു ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.