Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷനാളിലും സനലിന്‍റെ കുടുംബത്തിനു പട്ടിണി സമരം; ദയനീയകാഴ്ച

വിഡിയോ സ്റ്റോറി കാണാം

തിരുവനന്തപുരം∙ നാടെങ്ങും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്നതു തുടരുന്നു. സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആക്ഷന്‍ കൗണ്‍സിലുമാണ് സമരമിരിക്കുന്നത്. പുതുവര്‍ഷ ദിനം മുതല്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് രമണി ആവര്‍ത്തിച്ചു.

പതിനാറാം ദിവസമാണ് സനലിന്റെ കുടുംബം വഴിയരികില്‍ കുട്ടികളുമായി സമരമിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ പട്ടിണിസമരത്തിന് ഇവരെ പ്രേരിപ്പിച്ചത് സര്‍ക്കാരിന്റെ അവഹേളനമാണ്. സനലിന്റെ കുടുംബത്തിനു സഹായം വാഗ്ദാനം ചെയ്തു കബളിപ്പിച്ചതോടെ മനസ്സ് മരവിച്ച അവസ്ഥയിലാണ് വിജിയും മക്കളും ഉള്‍പ്പടെ സമരപന്തലില്‍ കഴിയുന്നത്.

മന്ത്രി എം.എം.മണി പരിഹസച്ചതിനു പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഉപാധിവെച്ചതോടെ വിജിക്കും കുടുംബത്തിനും പ്രതീക്ഷ പൂര്‍ണമായും നശിച്ചിരിക്കുകയാണ്. സമര രംഗത്തിരിക്കുമ്പോഴും മുഖ്യമന്ത്രി ദുരിതം കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ് കുടുംബം.