ന്യൂഡൽഹി∙ വനിതാ ബാഡ്മിന്റനിലെ സൂപ്പർ താരങ്ങൾ ഏറ്റുമുട്ടിയ മൽസരത്തിൽ സൈന നെഹ്വാളിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ച് പി.വി. സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ സെമി ഫൈനലില്‍. 21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി.
ആദ്യ ഗെയിമിൽ വ്യക്തമായ മേധാവിത്വത്തോടെ റാക്കറ്റേന്തിയ സിന്ധു അനായാസം ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സൈന 19–ാം പോയിന്റ് വരെ മുന്നിട്ടു നിന്നു. തുടര്‍ച്ചയായ റാലികള്‍ ആവേശം നിറച്ച രണ്ടാം ഗെയിമിന്റെ അവസാന നിമിഷങ്ങളില്‍ സൈന പതറിയതോടെ സിന്ധു മല്‍സരം വരുതിയിലാക്കി.
മൽസരശേഷം ഹസ്തദാനം ചെയ്യുന്ന സൈന നെഹ്വാളും പി.വി. സിന്ധുവും.
Advertisement