Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യന്‍ ബാഡ്മിന്റനിൽ സൈനയ്ക്കും പ്രണോയിക്കും തോൽവി

saina-nehwal സൈന നെഹ്‍വാൾ മല്‍സരത്തിനിടെ

വുഹാൻ∙ ഏഷ്യന്‍ ബാഡ്മിന്റൻ ചാംപ്യന്‍ഷിപ്പ് സെമിഫൈനലില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് സൈന െനഹ്‌വാളിന് തോല്‍വി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ തായ്‌വാന്റെ തായ് യിങ്ങാണ് സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍– 25 - 27, 19- 21.

പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയിയും പരാജയപ്പെട്ടു. ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ ലോങാണ് പ്രണോയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍ 16–21, 18–21.