ലണ്ടൻ ∙ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോൽപ്പിച്ച് ഇന്ത്യയുടെ പി.വി. സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമിയിൽ. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്കോർ: 20–22, 21–18, 21–18. ലോക ആറാം നമ്പർ താരമാണ് നൊസോമി ഒക്കുഹാര. സിന്ധുവാകട്ടെ, ലോക മൂന്നാം നമ്പറും.
ഇതാദ്യമായാണ് സിന്ധു ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ സെമിയിൽ കടക്കുന്നത്. ഇന്നത്തെ ജയത്തോടെ നേർക്കുനേർ പോരാട്ടങ്ങളിൽ 5–5ന് ഒക്കുഹാരയ്ക്കൊപ്പമെത്താനും സിന്ധുവിനായി. ജപ്പാന്റെ അകാന യമഗുച്ചിയും സ്പെയിനിന്റെ കരോളിന മാരിനും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിലെ വിജയിയെയാണ് സിന്ധു സെമിയിൽ നേരിടുക.