Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; വെള്ളക്കെട്ട്, ഉരുൾപൊട്ടൽ, ജാഗ്രതാ നിർദേശം

Kannur Rain കണ്ണൂർ പെരുവമ്പയിൽ ഉരുൾപൊട്ടിയപ്പോൾ.

കൊച്ചി∙ സംസ്ഥാനത്തു കാലവർഷം ശക്തമായതോടെ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന 24 മണിക്കൂറില്‍ വിവിധ കേന്ദ്രങ്ങളില്‍ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍‌ വരെ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാനും സാധ്യതയുളളതായി മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

മഴ, മനം കുളിർപ്പിച്ച്

കണ്ണൂരിലെ പെരുവമ്പയിൽ ഉരുൾപൊട്ടി വ്യാപകമായ നാശനഷ്ടം. എരമാം കുട്ടൂർ പഞ്ചായത്തിലെ പരുവമ്പ വയനാട്ടുകുലവൻ ക്ഷേത്രത്തിനു സമീപത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന കരങ്കൽ ക്വാറിയാണ് ഉരുൾപൊട്ടലിന്റെ ഉദ്ഭവസ്ഥലം.

Kannur Rain കണ്ണൂർ പെരുവമ്പയിൽ ഉരുൾപൊട്ടിയപ്പോൾ.

ആലപ്പുഴ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധിയായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

Kottayam Rain കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിനു സമീപമുള്ള മോസ്കോയിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല.

അതേസമയം, കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാർ പഞ്ചായത്തിലെ പടുകയിൽ ഇന്നലെ രണ്ടു തവണ ഉരുൾപൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങൾ വെള്ളം കയറിയ അവസ്ഥയിലാണ്.

ജാഗ്രത വേണം

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനഃരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Idukki-Rain കനത്ത മഴയെത്തുടർന്നു മലങ്കര ഡാം തുറന്നപ്പോൾ മീൻ പിടിക്കുന്നയാൾ‌. ചിത്രം: അരവിന്ദ് ബാല