Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാദൾ (യു) ഇടതുമുന്നണിയിലേക്കില്ലെന്ന് ഉറപ്പിച്ച് കെ.പി. മോഹനൻ

kp-mohanan

കോഴിക്കോട് ∙ ദേശീയ തലത്തിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കിടെയ ജനതാദൾ (യു) ഇടതുമുന്നണിയിലേക്കില്ലെന്ന് ഉറപ്പിച്ച്  മുൻ മന്ത്രി കെ.പി. മോഹനൻ. മുന്നണിമാറ്റമെന്ന തോന്നലുണ്ടാക്കി ‌എം.പി. വീരേന്ദ്രകുമാർ എം.പി. സ്ഥാനം  രാജിവെക്കരുതെന്നും മോഹനൻ  ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട  അഭിപ്രായങ്ങളല്ല, പാർട്ടിനിലപാടെന്ന്  അദ്ദേഹം മനോരമ ന്യൂസിന്റെ  'നിലപാട് 'പരിപാടിയിൽ  വിശദീകരിച്ചു.

പാർട്ടിക്ക് അർഹതപ്പെട്ടതെല്ലാം നൽകിയത് ഐക്യജനാധിപത്യ മുന്നണിയാണ്. വെടക്കാക്കി തനിക്കാക്കുന്ന സിപിഎം കെണിയിൽ  പാർട്ടിനേതൃത്വം വീഴരുതെന്നും മോഹനൻ മുന്നറിയിപ്പ് നൽകി. 

വീരേന്ദ്ര കുമാർ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോഹനന്റെ പ്രതികരണം. ഏതെങ്കിലും സാഹചര്യത്തിൽ രാഷ്ട്രീയ മാറ്റം ആവശ്യമാണെങ്കിൽ അത് ആലോചിക്കുമെന്ന് ജെഡിയു നേതാവ് ശ്രേയംസ്കുമാറും പറഞ്ഞിരുന്നു. ദേശീയ തലത്തിൽ ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ സഖ്യത്തിനൊപ്പം ഭരണം പിടിച്ചതിനോട് കേരള ഘടകം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

related stories