Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

banwarilal-purohit ബന്‍വാരിലാല്‍ പുരോഹിത്

ന്യൂഡൽഹി∙ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടിലടക്കം അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതാണു പുതിയ തമിഴ്നാട് ഗവര്‍ണര്‍. അസമില്‍ ജഗദിഷ് മുഖിയാണു പകരം എത്തുന്നത്. മഹാരാഷ്ട്രാ ഗവർണർ വിദ്യാസാഗർ റാവുവിനായിരുന്നു തമിഴ്നാടിന്റെ അധികച്ചുമതല.

മേഘാലയ, അരുണാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി നിയമിച്ചു. ബ്രിഗേഡിയർ (റിട്ട.) ബി.ഡി. മശ്രയാണ് അരുണാചലിന്റെ പുതിയ ഗവർണർ. സത്യപാൽ മാലിക് ബിഹാറിന്റെയും ഗംഗാ പ്രസാദ് മേഘാലയയുടെയും അഡ്മിറൽ (റിട്ട.) ഡി.കെ. ജോഷി ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്. ഗവർണറുമാകും.