ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെയും ഗവർണർമാരുടെയും ഓഫിസുകൾ വിവരാവകാശ പരിധിയിൽപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ പരിധിയിൽപ്പെടുന്ന വിഷയങ്ങളല്ല ഇതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ലോക്സഭയിൽ പഴ്സനൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന്റെയോ പൊതുസ്ഥാപനത്തിന്റെയോ പ്രവർത്തനത്തെക്കുറിച്ചോ ഇടപെടലുകളെക്കുറിച്ചോ പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്നതാണു വിവരാവകാശ നിയമം.