തോൽവിക്കു കാരണം ജിങ്കാൻ: ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെതിരെ റെനെ മ്യൂലൻസ്റ്റീൻ

ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ, ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ. ഗ്രൗണ്ടിലും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടർതോൽവികളിലേക്കു നയിച്ചതെന്നാണു മ്യൂലൻസ്റ്റീന്റെ ആരോപണം. ഫുട്ബോൾ താരമെന്ന നിലയില്‍ പ്രഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലൻസ്റ്റീൻ പറഞ്ഞു.

വിശദ വായനയ്ക്ക്: ജിങ്കാൻ പ്രഫഷണലല്ല, തോൽവിക്കു കാരണം ക്യാപ്റ്റൻ

‘തന്നെ ഒഴിവാക്കാൻ പറഞ്ഞ ഏറ്റവും വലിയ കാരണം എഫ്സി ഗോവയ്ക്കെതിരെയുണ്ടായ തോൽവിയാണ്. 5–2 നു ബ്ലാസ്റ്റേഴ്സ് തോറ്റതിനു തലേന്ന് പുലർച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാൻ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണു കരുതുന്നത്. എന്നാൽ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മൽസരം ജയിക്കണമെന്നു ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു’– മ്യൂലൻസ്റ്റീൻ ആരോപിച്ചു.