തിരുവനന്തപുരം ∙ ക്രിസ്മസ് – പുതുവൽസര ബംപർ ഭാഗ്യക്കുറി വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുവിറ്റ എൽഇ 261550 എന്ന ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം. ആറു കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ചയാൾക്കു കിട്ടുന്നത്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ 16 പേർക്കു ലഭിക്കും. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപയും 16 പേർക്കാണ് ലഭിക്കുക.
തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നറുക്കെടുപ്പ് ഉദ്ഘാടനം നടത്തിയത്. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു. ഒപ്പം സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനവും മന്ത്രി നിർവഹിച്ചു.