Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം ബംപർ: 10 കോടിയുടെ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്

Onam Bumper

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം. ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ‌ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.

Read In English

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ.