Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യക്കുറി: ഇനി കൂടുതൽ സമ്മാനങ്ങൾ

തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ എല്ലാ പ്രതിവാര നറുക്കെടുപ്പുകളുടെയും സമ്മാനഘടന പരിഷ്കരിക്കുന്നു. പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിർമൽ, കാരുണ്യ എന്നീ ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണമാണ് വർധിപ്പിച്ചത്. ഡിസംബർ 18 ന് വിൽപന ആരംഭിച്ച് ജനുവരി 1ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി മുതൽ പുതുക്കിയ സമ്മാനഘടന പ്രാബല്യത്തിൽ വരും. എല്ലാ പ്രതിവാര ഭാഗ്യക്കുറികളുടെയും 5000 രൂപ മുതലുള്ള ചെറിയ സമ്മാനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകും.

നിലവിൽ 96 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്ന 30 രൂപ വിലയുള്ള പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, നിർമൽ ഭാഗ്യക്കുറികളുടെ 5000 രൂപ സമ്മാനങ്ങൾ 2160 എണ്ണവും 72 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്ന 40 രൂപ വിലയുള്ള കാരുണ്യ, കാരുണ്യപ്ലസ് ഭാഗ്യക്കുറികൾക്ക് 1800 എണ്ണവും വീതം അധികമായി വർധിക്കുമെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.