Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 60 ലക്ഷം രൂപ ചുമട്ടുതൊഴിലാളിയായ കെ.ആർ.സുനിലിന്

KR-Sunil കെ.ആർ.സുനിൽ

കണ്ണൂർ∙ കേരള സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളിയായ കെ.ആർ. സുനിലിനു ലഭിച്ചു. ചെറുപുഴ ബസ് സ്റ്റാൻഡിലെ തമ്പൂരാൻ ലോട്ടറി സ്റ്റാളിൽനിന്നെടുത്ത എഎസ് 698927 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളയാളാണു സുനിൽ. ആദ്യമായാണു സമ്മാനം ലഭിക്കുന്നത്. കടം വീട്ടി വീടു പുതുക്കി പണിയണമെന്നാണ് ആഗ്രഹമെന്നു സുനിൽ പറയുന്നു.