Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളി സിനിമയിലെ ‘സുപ്രിയ’ താരകത്തിനു വിട

Supriya-Devi ‘മേഘ ധക്ക താര’യിൽ സുപ്രിയ ദേവി.

കൊൽക്കത്ത∙ ഋത്വിക് ഘട്ടക്കിന്റെ ‘മേഘ ധക്ക താര’യിൽ ഉൾപ്പെടെ  ശ്രദ്ധേയ വേഷം ചെയ്ത ബംഗാളി നടി സുപ്രിയ ദേവി അന്തരിച്ചു. ചിത്രത്തിലെ നായികാ കഥാപാത്രമായ നീതയെ അനശ്വരയാക്കിയ സുപ്രിയ അര നൂറ്റാണ്ടു കാലത്തോളം ബംഗാളി സിനിമയിലെ നിറസാന്നിധ്യമായിരുന്നു. എൺപത്തിയഞ്ചാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നാണു മരണം. 

1933 ജനുവരി എട്ടിനായിരുന്നു ജനനം. ചൗരിംഗീ, ബാഗ് ബാന്ദി ഖേല തുടങ്ങിയവയാണു പ്രശസ്ത ചിത്രങ്ങൾ. നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാര ജേതാവാണ്. ബംഗാൾ സര്‍ക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ബംഹ വിഭൂഷണും കരസ്ഥമാക്കിയിട്ടുണ്ട്.

1952ൽ ‘ബസു പരിവാർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1959ലിറങ്ങിയ ‘സോനാർ ഹരിൺ’ എന്ന ചിത്രത്തോടെ ബംഗാളി ചലച്ചിത്രലോകത്തെ നിറസാന്നിധ്യമായി സുപ്രിയ മാറി. അന്നത്തെ കാലത്ത് ഹോളിവുഡ് സൂപ്പർതാരമായിരുന്നു സോഫിയ ലോറനോടായിരുന്നു സുപ്രിയയെ ആരാധകർ ഉപമിച്ചിരുന്നത്.

സുപ്രിയയുടെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം േരഖപ്പെടുത്തി. സംസ്കാരം പിന്നീട്.

related stories