ഇന്തൊനീഷ്യ മാസ്റ്റേഴ്സ് സിംഗിൾസ് ഫൈനലിൽ സൈന നെഹ്‍വാളിന് തോൽവി

സൈന നെഹ്‌വാളും ടൈ സു യിങ്ങും.

ജക്കാർത്ത ∙ ഇന്തൊനീഷ്യ മാസ്റ്റേഴ്സ് സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‍വാളിനു തോൽവി. ടോപ് സീഡും ലോക ഒന്നാം നമ്പർ താരവുമായ ചൈനീസ് തായ്പേയിയുടെ ടൈ സു യിങ്ങിനോടാണ് സൈന നേരിട്ടുള്ള സെറ്റുകൾക്കു തോറ്റത്. സ്കോർ 9–21, 13–21.

പരുക്കിനെ തുടർന്നു രാജ്യാന്തര മല്‍സരങ്ങളിൽ നിന്നു ഒരു വർഷമായി വിട്ടു നിൽക്കുന്ന സൈന ഇന്തൊനീഷ്യ  മാസ്റ്റേഴ്സിലൂടെയാണ് തിരിച്ചുവരവു നടത്തുന്നത്. സെമിയിൽ ലോക നാലാം നമ്പർ താരം തായ്‌ലൻഡിന്റെ റാചനോക് ഇന്തനോണിനെ തുടർച്ചയായ സെറ്റുകളിൽ (21–19, 21–19) തോൽപിച്ചായിരുന്നു സൈന ഫൈനൽ യോഗ്യത നേടിയത്. ക്വാർട്ടറിൽ പി.വി. സിന്ധുവിനെയും തോൽപ്പിച്ചിരുന്നു.