തൊടുപുഴ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ മാരിയിൽ കൃഷ്ണൻ നായർ (78) കടയിൽ കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച.