പാവം കവിയെ ഭയക്കുന്നതെന്തിന്? കുരീപ്പുഴയെ പിന്തുണച്ചു സാഹിത്യലോകം

കോട്ടയം∙ കവി കുരീപ്പുഴ ശ്രീകുമാറിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മലയാള സാംസ്കാരിക ലോകം. കൊല്ലത്തെ പ്രസംഗത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ചാണ് ഒരു വിഭാഗം ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞുനിർത്തിയത്. ഇതിനെതിരായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ശക്തമായി.

നിസ്സഹായനായ, നിർമമനായ ഒരു പാവം കവിയെ നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ നിങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അർഥമെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഭ്രാന്തിൽ– ബെന്യാമിൻ അഭിപ്രായപ്പെട്ടു.

Read More: കുരീപ്പുഴയ്ക്കു പിന്തുണ പ്രഖ്യാപിച്ചു സാംസ്കാരിക ലോകം