Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിനെതിരെ പ്രക്ഷോഭം തുടരാൻ കിസാൻ സഭ; 10 കോടി കർഷകരുടെ ഒപ്പ് ശേഖരിക്കും

Farmer Protest

കോഴിക്കോട്∙ കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നാലുമാസത്തിനുള്ളിൽ രാജ്യത്തെ പത്തുകോടി കർഷകരുടെ ഒപ്പുകൾ ശേഖരിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധവാലെ. എല്ലാ വിളകൾക്കും ഉൽപാദനച്ചെലവും 50% ലാഭവും ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പുശേഖരണം.

ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒൻപതിന്  കർഷകർ ഓരോ കലക്ടറേറ്റിലുമെത്തി ഒപ്പുകൾ സമർപ്പിക്കും. ലക്ഷക്കണക്കിനുപേർ അന്നു ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും ഡോ. ധവാലെ പറഞ്ഞു. മഹാരാഷ്ട്ര കിസാൻ സഭ നടത്തിയ ഐതിഹാസിക സമരം രാജ്യത്തെ മുഴുവൻ കർഷകരുടെയും വികാരമാണ് പ്രതിഫലിപ്പിച്ചത്.

ആ സമരത്തിനു കേരളത്തിലെ കർഷക സംഘം നൽകിയ പിന്തുണ വലുതാണെന്നും പറഞ്ഞു. കീഴാറ്റൂർ സമരത്തിൽ കേരള സർക്കാരിന്റെ നിലപാടിൽ തെറ്റില്ലെന്നും സമരക്കാരുടെ പരാതികളിൽ സർക്കാർ പരിഹാരം കാണുമെന്നും ഡോ. ധവാലെ പറഞ്ഞു.