കാബൂളിൽ ചാവേർ ആക്രമണം: 26 മരണം; 18 പേർക്കു പരുക്കേറ്റു

കാബൂളിൽ ആക്രമണം നടന്ന സ്ഥലത്തെത്തിയ സുരക്ഷാസേന.

കാബൂൾ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചാവേർ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. പടിഞ്ഞാറൻ കാബൂളിലെ ഷിയ വിഭാഗത്തിന്റെ പള്ളിയായ കാർത്തെ സഖിക്കു സമീപമായിരുന്നു ആക്രമണമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ഇവിടം നേരത്തേയും ഭീകരാക്രമണത്തിനു വേദിയായിട്ടുണ്ട്.

ജനുവരിയിൽ 100 പേരോളം കൊല്ലപ്പെട്ട ആക്രമണത്തെത്തുടർന്നു മേഖലയിൽ സുരക്ഷ ശക്തമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇതോടെ വൃഥാവിലായി. ജനങ്ങൾ പേർഷ്യൻ പുതുവൽസരം ആഘോഷിക്കുന്ന വേളയിലായിരുന്നു അപകടം. അനിസ്‌ലാമികമാണെന്നു വാദിച്ചു ചില യാഥാസ്ഥിതികർ ഈ ആഘോഷത്തിന് എതിരാണ്.