കോഴിക്കോട്∙ കീഴാറ്റൂർ സമരത്തിലുള്ളത് വയൽക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ബിജെപിയടക്കമുള്ളവരുടെ രാഷ്ട്രീയമുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ റോഡ് നിർമിക്കാനായി വയൽഭൂമി ഉപയോഗിച്ചിട്ടുണ്ട്.
നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണമെന്നതിൽ സംശയമില്ല. എന്നാൽ പരിസ്ഥിതി വാദം വെറും പൈങ്കിളിയാകരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ആവശ്യത്തിനു നഷ്ടപരിഹാരവും നൽകണം. ഇക്കാര്യങ്ങളെല്ലാം വയൽക്കിളികൾക്കു മനസ്സിലാകുന്നവിധം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും മുകുന്ദൻ പറഞ്ഞു.