മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും ബയൺ മ്യൂണിക്കും സെമിഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി യുവെന്റസിനെ റയൽ 4–3നു തോൽപ്പിച്ചു. രണ്ടാം പാദത്തിൽ യുവെ 3–1നു ജയിച്ചു. അവസാന നിമിഷം വരെ 3–0നു മുന്നിൽ നിന്ന യുവെയ്ക്കെതിരെ 97–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റയലിന്റെ നിർണായക ഗോൾ നേടി. സെവിയ്യയ്ക്കെതിരെ ഇരുപാദങ്ങളിലുമായി 2–1നാണ് ബയണിന്റെ ജയം. രണ്ടാം പാദം ഗോളില്ലാ സമനിലയിൽ പിരിഞ്ഞു.

Advertisement