മാനന്തവാടി∙ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് മാനന്തവാടിയിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. എടവക രണ്ടേനാൽ താന്നിയാട് വെണ്ണമറ്റം കോളനിയിലെ വേരന്റെ ഭാര്യ ചപ്പയാണ് (61) മരിച്ചത്.
ഇന്ന് രാവിലെ ചപ്പയെ പനിയും ഛർദിയും മൂലം അവശയായി ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ആശുപത്രിയിൽ കിടക്കയില്ലെന്നു പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ മരുന്ന് നൽകി വീട്ടിലേയ്ക്കു വിട്ടു. വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തും മുൻപേ മരിച്ചു.