Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദിവാസി യുവാവിന്റെ മരണം: സംസ്കാരത്തെച്ചൊല്ലി സിപിഎം – ബിജെപി സംഘർഷം

balu മരിച്ച ബാലു

പത്തനംതിട്ട∙ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് റാന്നി അടിച്ചിപ്പുഴയിൽ ബിജെപി– സിപിഎം സംഘർഷം. തേക്കുമൂട്ടിൽ ബാലുവിന്റെ മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ടാണു തർക്കം. സംസ്കാരം പെട്ടെന്നു നടത്തണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെടുമ്പോൾ, പ്രതിഷേധ പരിപാടികൾ കഴിഞ്ഞിട്ട് അടക്കിയാൽ മതിയെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം.

ഇന്നലെ രാവിലെയാണ് ബാലുവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി നിയോജക മണ്ഡലത്തിൽ ബിജെപി ഇന്ന് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.