Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാരിന്റെ പ്രതിഛായയെ പൊലീസിന്റെ വീഴ്ച വച്ചു വിലയിരുത്തരുത്: എ.സി. മൊയ്തീൻ

AC_Moideen മന്ത്രി എ.സി.മൊയ്തീൻ

തൃശൂർ ∙ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സർക്കാരിന്റെ നിലപാട് എന്താണ് എന്നതാണു വിലയിരുത്തേണ്ടതെന്നും മന്ത്രി എ.സി.മൊയ്തീൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിച്ഛായയെ പൊലീസിനു പറ്റിയ വീഴ്ചകളെ വച്ചു വിലയിരുത്തേണ്ടതില്ല. 

എടപ്പാൾ സംഭവത്തിൽ എസ്ഐയെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കാം. നോക്കുകൂലി സാർവത്രികമായി ഇപ്പോൾ ഇല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാം. അതു സംബന്ധിച്ചു പരാതി കിട്ടിയാൽ നടപടി സ്വീകരിക്കും. മലബാർ സിമന്റ്സ് ഇപ്പോൾ ലാഭത്തിലാണെന്നും 23ന് ഡിവിഡന്റ് വിതരണം ചെയ്യാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

സിമന്റിന്റെ മൊത്ത– ചില്ലറ വിൽപ്പനയ്ക്കു സഹകരണ സംഘങ്ങളെ വരെ ഉപയോഗപ്പെടുത്തുന്ന കാര്യം ആലോചിക്കും. തെക്കൻ കേരളത്തിലും മലബാർ സിമന്റിന്റെ വിൽപ്പന വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. 

related stories