Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരക വിഷവസ്തു ഉപയോഗിച്ചുള്ള ഭീകരാക്രമണ പദ്ധതി തകർത്ത് ഫ്രാൻസ്

terror-attack

പാരിസ്∙ ഭീകരാക്രമണത്തിനുള്ള പദ്ധതി ഫ്രാൻസ് പൊലീസ് തകർത്തു. സംഭവത്തിൽ ഈജിപ്ത് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്പ് പറഞ്ഞു. സ്ഫോടക വസ്തുക്കളോ റിസിൻ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും മന്ത്രി പറഞ്ഞു. അതിനി‌ടെ ശനിയാഴ്ച പാരിസിലുണ്ടായ കത്തിയാക്രമണത്തിൽ ഇരുപത്തിയൊമ്പതുകാരൻ കൊല്ലപ്പെടുകയും അഞ്ചുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.