യുഡിഎഫിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണു തന്റെ വിജയമെന്നു സജി ചെറിയാന്‍ മനോരമ ന്യൂസിനോട്. പ്രതിപക്ഷം ദുര്‍ബലമായി. മന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല. തന്നെ ജയിപ്പിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, നിയമസഭാ സമ്മേളനം ഇന്ന് ആരംഭിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു വിജയം പകര്‍ന്ന ആത്മവിശ്വാസവുമായാണു ഭരണപക്ഷം എത്തുന്നത്. ചെങ്ങന്നൂരില്‍ ജയിച്ച സജി ചെറിയാന്‍ ഇന്ന് സത്യപ്രതിജ്ഞചെയ്ത് നിയമസഭാംഗമാകും. ചോദ്യോത്തരവേളയ്ക്ക് ശേഷമാകും സത്യപ്രതിജ്ഞ.
പൊലീസിന്റെ നിരന്തര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷം സര്‍ക്കാരിനെ നേരിടുക. കെവിന്റെയും ശ്രീജിത്തിന്റെയും മരണം മുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍വരെ ഉയര്‍ത്തും. 12 ദിവസം നീളുന്ന സഭാ സമ്മേളനത്തില്‍ 17 ഒാര്‍ഡിനന്‍സുകള്‍ നിയമമാകും. നെല്‍വയല്‍ നീര്‍ത്തട നിയയമഭേദഗതിയും സാങ്കേതിക സര്‍വകലാശാല ബില്ലും ഉള്‍പ്പെടയുള്ളവയാണു സഭ പരിഗണിക്കുക.