Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലെൻഫിഡിച് – 57,710, ബ്ലൂ ലേബൽ – 20,310; വിദേശമദ്യം നാളെമുതൽ ബെവ്കോയിൽ

liquor-representational-image Representational image

തിരുവനന്തപുരം∙ ബവ്റിജസ് ഒൗട്‌ലെറ്റുകളിൽ ആദ്യമായി വിൽപനയ്ക്കെത്തുന്ന ഒറിജനൽ വിദേശമദ്യത്തിന്റെ വിലവിവരപ്പട്ടിക തയാർ. ആകെ എത്തുന്നത് 17 കമ്പനികളുടേതായി 147 ഇനങ്ങൾ. 700 മില്ലീലീറ്ററിന് 57,710 രൂപ വിലയുള്ള ഗ്ലെൻഫിഡിച് സിംഗിൾ മാൾട്ട് വിസ്കിയാണ് വിലയിലെ മുമ്പൻ. 750 മില്ലിലീറ്റർ 550 രൂപയ്ക്കു കിട്ടുന്ന വൈറ്റ് വൈനാണു വിലയിൽ പിന്നിൽ. നാളെ മുതൽ സംസ്ഥാനത്തെ ബവ്റിജസ് ഷോപ്പുകളിൽ ഇവ വിൽക്കാൻ അനുമതിയുണ്ടെങ്കിലും കരാർ ലഭിച്ച കമ്പനികൾ മദ്യം ഇറക്കുമതി ചെയ്യാനും എക്സൈസ് വകുപ്പിന്റെ പെർമിറ്റ് വാങ്ങാനുമുള്ള നടപടിക്രമങ്ങൾ ബാക്കിയാണ്. അതിനാൽ ഷോപ്പുകളിൽ മദ്യമെത്താൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.

സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളിലും വിദേശ നിർമിത വിദേശ മദ്യം (എഫ്എംഎഫ്എൽ) ലഭ്യമാക്കുമെന്ന് ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ എച്ച്. വെങ്കിടേഷ് പറഞ്ഞു. എന്നാൽ എത്രത്തോളം സ്റ്റോക് ആണ് എത്തുകയെന്നു വ്യക്തമല്ല. കൂടുതൽ കിട്ടിയാൽ എല്ലാ ഷോപ്പുകളിലും എത്തിക്കും. ഇല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിലും പ്രീമിയം ഔട്‌ലെറ്റുകളിലും മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ വിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

200 മില്ലീ ലീറ്റർ, അര ലീറ്റർ, 700 മില്ലീ ലീറ്റർ, 750 മില്ലീ ലീറ്റർ, ഒരു ലീറ്റർ എന്നീ അഞ്ച് അളവുകളിലാണു വിദേശ നിർമിത വിദേശ മദ്യം വിൽപനയ്ക്കെത്തുന്നത്. ജോണി വാക്കറിന്റെ റെഡ് ലേബൽ വിസ്കി മാത്രം 375 മില്ലീ ലീറ്റർ അളവിലും വാങ്ങാം. അറിയപ്പെടുന്ന രാജ്യാന്തര ബ്രാൻഡുകളിൽ പലതും പട്ടികയിലുണ്ട്. ആദ്യഘട്ടത്തിൽ ഉൾപ്പെടാത്ത ഷിവാസ് റീഗൽ, അബ്സല്യൂട് വോഡ്ക, ജാക് ഡാനിയൽസ്, ബാലന്റൈൻസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ രണ്ടാം ഘട്ടത്തിലെത്തും.

മുഖ്യ ബ്രാൻഡുകളുടെ വില ഇങ്ങനെ: സമ്പൂർണ ലിസ്റ്റ് കാണാം

ജോണി വാക്കർ ബ്ലൂ ലേബൽ (750 മി.ലി.) - 20,310 രൂപ
ജോണി വാക്കർ ബ്ലാക് ലേബൽ (750 മി.ലി.) - 4000 രൂപ. 200 മി.ലി. - 1230 രൂപ
ജോണി വാക്കർ (18 വർഷം പഴക്കം) വിസ്കി (750 മി.ലി.) - 7710 രൂപ
ജോണി വാക്കർ ഡബിൾ ബ്ലാക് വിസ്കി (750 മി.ലി.) - 4720 രൂപ
ജോണി വാക്കർ ഗോൾഡ് ലേബൽ വിസ്കി (750 മി.ലി.) - 6110 രൂപ
ജോണി വാക്കർ റെഡ് ലേബൽ വിസ്കി (750 മി.ലി.) 1950 രൂപ. 375 മി.ലീ - 1120 രൂപ

റെമി മാർട്ടിൻ ഫൈൻ ഷാംപെയ്ൻ കോനിയാക് വിഎസ്ഒപി (700 മി.ലി.) - 8220 രൂപ
നെപ്പോളിയൻ ബ്രാൻഡി (700 മി.ലി.) - 1740 രൂപ
ഡീവാർസ് സ്കോച്ച് വിസ്കി (750 മി.ലി) - 4310 രൂപ
ഗ്രേ ഗൂസ് വോഡ്ക (750 മി.ലി.) - 4510 രൂപ
ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കി (700 മി.ലി.) - 57,710 രൂപ
ഗോഡ്സ് ഒാൺ ഫ്രെഞ്ച് വിഎസ്ഒപി ബ്രാൻഡി (750 മി.ലി.) - 1480 രൂപ

ടീച്ചേഴ്സ് ഹൈലാൻഡ് ക്രീം (1 ലീറ്റർ) - 2120 രൂപ
റിനൈസെൻസ് വിഎസ്ഒപി ബ്രാൻഡി (700 മി.ലി.) - 1980 രൂപ
സർ പീറ്റേഴ്സൺ ഫൈനസ്റ്റ് സ്കോച്ച് വിസ്കി (700 മി.ലി.) - 1990 രൂപ
റോയൽ എഡിൻബർഗ് സ്കോച്ച് വിസ്കി (700 മി.ലി.) - 1590 രൂപ
ഫ്രാങ്കോയിസ് മാർട്ടിൻ കോനിയാക് (700 മി.ലി.) 5480 രൂപ
ഗോഡ്സ് ഒാൺ വൈറ്റ് വൈൻ, റെഡ് വൈൻ (750 മി.ലി.) - 550 രൂപ