Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയിൽ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചു

gun-fire-representational-image പ്രതീകാത്മക ചിത്രം

കാഞ്ഞിരപ്പള്ളി ∙ ദക്ഷിണാഫ്രിക്കയിൽ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പഴയിടം വലിയവീട്ടിൽ ചാണ്ടിക്കുഞ്ഞിന്റെ മകൻ ജിജൻ അലക്സ്(55) ആണു മരിച്ചത്. പത്തു വർഷമായി ദക്ഷിണാഫ്രിക്കയിൽ കോക്സറ്റണിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജൻ. 

വ്യാഴാഴ്ച്ച പ്രാദേശിക സമയം രാത്രി 7.30ന് ഏതാനും പേർ ചേർന്ന് സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ജിജന് വെടിയേൽക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ദക്ഷിണാഫ്രിക്കയിലുള്ള ജിജന്റെ ബന്ധുക്കളാണു വിവരം അറിയിച്ചതെന്നും ജിജന്റെ സഹോദരൻ രാജൻ അറിയിച്ചു. ഭാര്യ റെന്നി ചങ്ങനാശേരി കണ്ടങ്കേരി കുടുംബാഗം. മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്. ഭാര്യയും കുട്ടികളും ചങ്ങനാശേരിയിലാണ് താമസം.