Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധ അഴിമതി: ജേക്കബ് സുമയെ വിചാരണ ചെയ്യും

jacob-zuma ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമ

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് ജേക്കബ് സുമ അഴിമതിക്കേസിൽ വിചാരണ നേരിടേണ്ടിവരുമെന്നു മുഖ്യ പ്രോസിക്യൂട്ടർ ഷോൺ ഏബ്രഹാംസ്. തൊണ്ണൂറുകളിൽ നടന്ന 3000 കോടി റാൻഡിന്റെ (250 കോടി ഡോളർ) ആയുധ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാനാവശ്യമായ രേഖകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെല്ലാം സുമ നിഷേധിച്ചിരുന്നു.