റിയോ ഡി ജനീറോ ∙ കഴിഞ്ഞ രണ്ടു ഒളിംപിക്സുകളിലെ ഉജ്വലനേട്ടം ആവർത്തിക്കാൻ ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് റിയോ ഡി ജനീറോയിലെത്തി. സാഹചര്യങ്ങളുമായി പരിചയപ്പെടുന്നതിനാണ് ഒളിംപിക്സിന് ഒരാഴ്ച മുൻപുതന്നെ ബോൾട്ട് ബ്രസീലിലെത്തിയത്. ജമൈക്കൻ പ്രീ–ഒളിംപിക് ക്യാപിലെ സഹതാരങ്ങൾക്കൊപ്പമാകും ബോൾട്ടിന്റെ പരിശീലനം.
പരുക്കു മൂലം 200 മീറ്റർ ജമൈക്കൻ ട്രയൽസിൽനിന്നു വിട്ടുനിന്ന താരം കഴിഞ്ഞ വാരം ലണ്ടൻ ആനിവേഴ്സറി മീറ്റിലാണ് ശാരീരികക്ഷമത തെളിയിച്ചത്. കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും 100, 200 മീറ്റർ സ്വർണങ്ങൾ ബോൾട്ടിനായിരുന്നു. 4–100 റിലേ സ്വർണം നേടിയ ജമൈക്കൻ ടീമിലും അംഗമായി.