Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവറസ്റ്റിന് സത്യത്തിൽ എത്ര ഉയരമുണ്ട് ? നേപ്പാൾ അളക്കുന്നു

Everest Mountain

കഠ്മണ്ഡു ∙ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം അളക്കാൻ നേപ്പാൾ സർക്കാരിന്റെ തീരുമാനം. രണ്ടു വർഷം മുൻപുണ്ടായ ഭൂകമ്പത്തെ തുടർന്നു കൊടുമുടിയുടെ ഉയരം കുറഞ്ഞതായി ചില പർവതാരോഹകർ വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ‘സംശയം തീർക്കാൻ’ സർക്കാർ രംഗത്തെത്തിയത്. നേപ്പാൾ സ്വന്തം നിലയ്ക്കു നടത്തുന്ന ആദ്യ സർവേ എന്ന പ്രത്യേകതയുമുണ്ട്.

evrest-height

എവറസ്റ്റ് ഉൾപ്പെടെ ലോകത്തെ ഏറ്റവും ഉയരമേറിയ 14 കൊടുമുടികൾക്ക് ഉടമയാണെങ്കിലും ഇതുവരെ അളന്നു നോക്കാൻ അവർ മിനക്കെട്ടിട്ടില്ല. 1954ൽ സർവേ ഓഫ് ഇന്ത്യ നടത്തിയ അ‌ളവെടുപ്പിൽ കണ്ടെത്തിയ 8848 മീറ്ററാണ് എവറസ്റ്റിന്റെ ഔദ്യോഗിക ഉയരമായി പരിഗണിക്കുന്നത്. എന്നാൽ, 8844 മീറ്റർ ആണെന്നാണു ചൈനയുടെ കണക്ക്. 1999ൽ നാഷനൽ ജ്യോഗ്രഫിക് നടത്തിയ ഉപഗ്രഹപഠനം അനുസരിച്ച് 8850 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടുത്ത വർഷം അളവെടുപ്പു തുടങ്ങുമെന്നു നേപ്പാൾ സർവേ വിഭാഗം അറിയിച്ചു.