Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികചൂഷണത്തിനെതിരെ കാനിൽ കത്തിജ്വലിച്ച് ആസ്യ

Asia Argento ആസ്യ അർജന്റോ

കാൻ (ഫ്രാൻസ്)∙ ‘ഇരുപത്തൊന്നു വർഷം മുൻപ് ഹാർവി വയ്ൻസ്റ്റീൻ എന്നെ മാനഭംഗപ്പെടുത്തിയത് ഈ കാൻ ചലച്ചിത്രമേളയിൽവച്ചാണ്’ –പ്രതിഷേധത്തിന്റെ കറുപ്പണിഞ്ഞ് കാൻ ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ ഇറ്റാലിയൻ നടി ആസ്യ അർജന്റോ പറഞ്ഞു.

‘1997ൽ എനിക്ക് 21 വയസ്സായിരുന്നു. ഈ ചലച്ചിത്രമേളയായിരുന്നു അയാളുടെ വേട്ടസ്ഥലം. ഞാൻ ഒരു കാര്യം പ്രവചിക്കുന്നു: ഹാർവി വയ്ൻസ്റ്റീന് ഇനിയൊരിക്കലും ഇവിടെ ഇടമുണ്ടാകില്ല. ചലച്ചിത്രലോകത്തിൽനിന്ന് തിരസ്കൃതനായി, അപമാനിതനായി അയാൾ ഇനി ജീവിക്കും.’ – ഹോളിവുഡ് നിർമാതാവ് ഹാർവി വയ്ൻസ്റ്റീനിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് ആസ്യ ആയിരുന്നു. അതേത്തുടർന്നാണു ആഗോളതലത്തിൽ തൊഴിൽസ്ഥലത്തെ ലൈംഗികചൂഷണങ്ങൾക്കെതിരെ ‘മീ ടൂ’ മുന്നേറ്റമുണ്ടായത്.

‘ഇവിടെ നിങ്ങൾക്കിടയിലും സ്ത്രീപീഡകർ ഇരിപ്പുണ്ട്. നിങ്ങളെ ഇനി ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല’–ആസ്യ പറഞ്ഞു.