Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരോധിച്ച വിവാദചിത്രം ഓസ്കറിനയച്ച് ബംഗ്ലദേശ്

Irfan Khan ഇർഫാൻ ഖാൻ.

ലൊസാഞ്ചലസ്∙ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനു മൽസരിക്കാൻ ബംഗ്ലദേശ് ഔദ്യോഗിക ചിത്രമായി തിരഞ്ഞെടുത്തത് ഒരിക്കൽ നിരോധിച്ച ‘ദൂബ്’. മുസ്തഫ സ്ർവാർ ഫാറൂഖി സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ഇർഫാൻ ഖാനാണു മുഖ്യവേഷമവതരിപ്പിക്കുന്നത്.

എഴുത്തുകാരനും സംവിധായകനുമായിരുന്ന ഹുമയൂൺ അഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണെന്ന റിപ്പോർട്ടുകളെ തുടർന്നാണു ബംഗ്ലദേശ് സർക്കാർ ചിത്രം നിരോധിച്ചത്. എന്നാൽ, രാജ്യത്തു നടന്ന മറ്റൊരു സംഭവമാണു കഥാതന്തുവെന്നു ഫാറൂഖി വിശദീകരണം നൽകിയതോടെ അംഗീകാരം നൽകി.

റിമ ദാസ് സംവിധാനം ചെയ്ത ‘വില്ലേജ് റോക്ക്സ്റ്റാർസാ’ണ് ഓസ്കറിനു മൽസരിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ചിത്രം.