വാഷിങ്ടൻ∙ ഒൻപതു വർഷം ‘ഗ്രഹഗവേഷണ’ത്തിൽ മുഴുകി മനുഷ്യരുടെ അറിവിനെ സമൃദ്ധമാക്കിയ ആ ‘കണ്ണ്’ അടഞ്ഞു. ഇന്ധനം തീർന്ന കെപ്ലർ ടെലിസ്കോപ്പിന് ഇനി നിത്യവിശ്രമം. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ 2009ൽ വിക്ഷേപിച്ച ടെലിസ്കോപ് ഇതിനോടകം 2600 വിദൂരഗ്രഹങ്ങളെയാണു കണ്ടെത്തി വിസ്മയമായത്. ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞ 3800 അന്യഗ്രഹങ്ങളിൽ എഴുപതുശതമാനവും കെപ്ലറിന്റെ സംഭാവന. ഇന്ധന ടാങ്ക് കാലിയായതോടെ ഗ്രഹവേട്ട തുടരാനോ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊടുക്കാനോ ടെലിസ്കോപ്പിനു കഴിയില്ല.
കെപ്ലർ ബഹിരാകാശ ദർശിനി
നിർമാണം: നാസ
വിക്ഷേപണം: 2009
ലക്ഷ്യം: ഗ്രഹങ്ങളെ
കുറിച്ചു പഠിക്കുക.
കണ്ടെത്തിയ
ഗ്രഹങ്ങൾ– 2649
സംശയിക്കുന്നവ– 2245
ജീവനു സാധ്യതയുള്ളവ– 30