Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

19,800 കി.മീ വേഗം, 1500 ഡിഗ്രി സെൽഷ്യസ് ചൂട്; ‘ഇൻസൈറ്റ്’ ചൊവ്വയിലിറങ്ങി

Mars Insight Mission (ചിത്രം 1) ‘ഇൻസൈറ്റ്’ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്നതിന്റെ ദൃശ്യം നാസ തയാറാക്കിയത്. (ചിത്രം 2) ഇറങ്ങിയത് ഇവിടെ.

ന്യൂയോർക്ക് ∙ ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്ര പിന്നിട്ട് നാസയുടെ ഇൻസൈറ്റ് ദൗത്യം, ഇന്നു പുലർച്ചെ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങി. മേയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് ‘ലാൻഡർ’ വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്.

ദൗത്യത്തിന്റെ ഏറ്റവും നിർണായകഘട്ടമാണ് ഇന്നലെ നടന്നത്; അന്തരീക്ഷത്തിൽനിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്ര. മണിക്കൂറിൽ 19800 കിലോമീറ്റർ വേഗത്തിൽതുടങ്ങി പതിയെ വേഗംകുറച്ചു പാരഷൂട്ടിന്റെ സഹായത്താൽ ഉപരിതലത്തെ തൊട്ടുനിൽക്കുകയായിരുന്നു.

Mars Insight Mission

ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. 1500 ഡിഗ്രി സെൽഷ്യസ് ചൂട് ദൗത്യത്തിൽ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു.

ചൊവ്വാ ഗ്രഹത്തിന്റെ  ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.