Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വിലവർധന: ഫ്രാൻസിൽ വൻ പ്രതിഷേധം

പാരിസ്∙ നികുതി വർധന മൂലം ഫ്രാൻസിൽ ഇന്ധന വില ഉയരുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്ത ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. 409 പേർക്കു പരുക്കേറ്റു. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരിൽ 28 പേർ സുരക്ഷാ സോനാംഗങ്ങളാണ്. പ്രതിഷേധക്കാർ 87 സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ചു. ഇതിനിടെ മകളെ ആശുപത്രിയിൽ പോകുകയായിരുന്ന സ്ത്രീയുടെ കാർ ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി ഒരാൾ മരിച്ചു. രാപകൽ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.