ചൊവ്വയിൽ നിന്ന് ‘ഒരു ഇൻസൈറ്റ് സെൽഫി’

ചൊവ്വയുടെ മണ്ണിൽനിന്ന് ഇൻസൈറ്റ് എടുത്ത ‘സെൽഫി

ന്യൂയോർക്ക് ∙ സാഹസികയാത്ര സുരക്ഷിതമായി പിന്നിട്ട് ചൊവ്വയുടെ ഉപരിതലത്തിലെത്തിയ നാസയുടെ ഇൻസൈറ്റ് ദൗത്യം ആദ്യചിത്രമയച്ചു. ചൊവ്വയുടെ ഉപരിതലത്തിലുള്ള എലീസിയം പ്ലാനിറ്റ എന്ന മേഖലയുടെ ചിത്രമാണ് ഇത്. ‘ഇവിടെ മനോഹരമായിരിക്കുന്നു, എന്റെ പുതിയ വീട് ഒന്നു ചുറ്റിനടന്നു കാണട്ടെ’ എന്ന അടിക്കുറിപ്പോടെയാണു ചിത്രം.

ലാൻഡർ' വിഭാഗത്തിലുള്ള ദൗത്യത്തിന് ഊർജം പകരാനുള്ള സൗരോർജ പാനലുകൾ വിന്യസിക്കപ്പെട്ടു കഴിഞ്ഞു. 365 കിലോ ഭാരമുള്ള ദൗത്യത്തിന് 7000 കോടിയിലധികം രൂപ ചെലവായി. ചൊവ്വയുടെ കമ്പനങ്ങൾ, 5 മീറ്റർ താഴ്ചയിലെ താപനില, ഗ്രഹത്തിന്റെ ചാഞ്ചാട്ടം എന്നിവ പഠിക്കാനുള്ള ഉപകരണങ്ങൾ ദൗത്യം ഉടൻ വിന്യസിക്കും.