മെൽബൺ ∙ ഐസിസി ഏകദിന റാങ്കിങ്ങിൽ ഓസ്ട്രേലിയ ആറാം സ്ഥാനത്തേക്കു വീണു. 34 വർഷത്തിനിടെ ഓസ്ട്രേലിയയുടെ ഏറ്റവും താഴ്ന്ന റാങ്കാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും തോൽവി വഴങ്ങിയതാണ് ഓസ്ട്രേലിയയ്ക്കു വിനയായത്. 102 പോയിന്റുകളാണ് ഓസ്ട്രേലിയയ്ക്ക് ഉള്ളത്. രണ്ടു വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയത്. 124 പോയിന്റുകളുള്ള ഇംഗ്ലണ്ടാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 122 പോയിന്റുകളുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, പാക്കിസ്ഥാൻ എന്നീ ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
Advertisement