Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണിനോട് കരുണ ഇല്ലാതെ; ടീം സിലക്‌ഷൻ തന്റെ പണിയല്ലെന്നു കോഹ്‌ലി

Karun Nair

ഭാഗ്യക്കേടിന്റെ ആൾരൂപമാണു കരുൺ നായരെന്നു പറയാം. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ച രണ്ട് ഇന്ത്യക്കാരേയുള്ളു. ഒന്ന് സാക്ഷാൽ വീരേന്ദർ സെവാഗ്. കരുൺ നായരാണു രണ്ടാമൻ. 2016ൽ ഇംഗ്ലണ്ട് ബോളർമാരെ അടിച്ചു പഞ്ചറാക്കി 303 റൺസോടെ പുറത്താകാതെ നിന്ന കരുൺ പിന്നീടുള്ള രണ്ടു വർഷങ്ങൾക്കിടെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് നാലു ടെസ്റ്റുകൾ മാത്രം. 

ഒട്ടുമിക്ക പരമ്പരകളിലും ഇന്ത്യൻ റിസർവ് ബെഞ്ചിനു ചൂടുപകരുന്ന ദൗത്യമായിരുന്നു കരുണിന്. ഇന്ത്യ 4–1നു തോറ്റ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലും സ്ഥിതി മറിച്ചായിരുന്നില്ല. എന്നാൽ പരമ്പരയ്ക്കിടെ മുരളി വിജയ്ക്കു പകരക്കാരനായെത്തിയ ഹനുമാ വിഹാരിക്കും ദിനേശ് കാർത്തികിനു പരകമെത്തിയ ഋഷഭ് പന്തിനും ടീമിൽ ഇടം കീട്ടി. ഇംഗ്ലണ്ടിൽ കരുണിനെ തുണയ്ക്കാതിരുന്ന ഭാഗ്യം ഇപ്പോൾ താരത്തെ പൂർണമായും കൈവിട്ടിരിക്കുകയാണ്.  വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിഹാരിയും പന്തും തുടർന്നും സ്ഥാനം നിലനിർത്തിയപ്പോൾ സിലക്ടർമാർ കരുണിനെ ഒഴിവാക്കിയതിൽ പ്രത്യകിച്ച് യുക്തിയൊന്നുമില്ല. മോശം പ്രകടനത്തിന്റെ പേരിലല്ല കരുണിനെ പുറത്താക്കിയിരിക്കുന്നതെന്നും കരുണിന് തിളങ്ങാൻ സിലക്ടർമാർ അവസരമൊരുക്കിയില്ല എന്നുമാണു ഹർഭജൻ സിങും രോഹൻ ഗാവസ്കറും ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങളുടെ വാദം. 

ടീമിൽ ഉൾപ്പെടുത്താത്തനിനെ സംബന്ധിച്ചു കരുണുമായി സംസാരിച്ചിരുന്നെന്നും മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താൻ കരുണോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സിലക്ടർ കമ്മിറ്റി ചെയർമാർ എം.എസ്.കെ. പ്രസാദിന്റെ വാദം. ‘തന്റെ പണി ടീം സിലക്‌ഷൻ അല്ല’ എന്നാണു കരുണിനെ തഴഞ്ഞതിനെപ്പറ്റിയുള്ള ചോദ്യത്തോടുള്ള കോഹ്‌ലിയുടെ പ്രതികരണം.