Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുമ്ര, ഷമി, ഇഷാന്ത്– ഇത് ഇന്ത്യൻ റെക്കോർഡ് കൂട്ടം

Mayank Agarwal, Jasprit Bumrah, Rishabh Pant, Mohammed Shami and Ishant Sharma മൂന്നാം ടെസ്റ്റിൽ വിജയത്തിനു ശേഷം മായങ്ക്, ബുമ്ര, പന്ത്, ഷമി, ഇഷാന്ത് എന്നിവർ ആഹ്ലാദത്തിൽ

ബുമ്ര, ഷമി, ഇഷാന്ത്– ഇന്ത്യയുടെ മൂന്നു പേസ് ബോളർമാരും കൂടി ഈ വർഷം നേടിയത്  136 വിക്കറ്റുകൾ. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന ലോക റെക്കോർഡ്. മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർനർ (വെസ്റ്റ് ഇൻഡീസ്– 1984ൽ 130 വിക്കറ്റുകൾ) എന്നിവരെ മറികടന്നു.

മായങ്ക് അഗർവാൾ: മെൽബണിലെ ആദ്യ ഇന്നിങ്സിൽ തന്നെ 76 റൺസ് നേടിയ മായങ്ക് ഓസ്ട്രേലിയൻ മണ്ണിൽ അരങ്ങേറ്റ ഇന്നിങ്സിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും കുറിച്ചു.

ജസ്പ്രീത് ബുമ്ര: ഇന്ത്യയുടെ വിജയശിൽപി. രണ്ട് ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റുകൾ. അരങ്ങേറ്റ വർഷം തന്നെ 48 വിക്കറ്റുകളുമായി ഇന്ത്യൻ റെക്കോർഡ്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിന്റെയും ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെയും താരം.

ഋഷഭ് പന്ത്: ഈ പരമ്പരയിൽ ഇതുവരെ 20 പുറത്താക്കലുകളിൽ പങ്കാളിയായി. 19 പുറത്താക്കലുകളിൽ പങ്കാളികളായ നരേൻ താംനെ, സയ്യിദ് കിർമാനി എന്നിവരുടെ ഇന്ത്യൻ റെക്കോർഡാണ് പന്ത് മറികടന്നത്. രഞ്ജിയിലും ഐപിഎലിലും ഡൽഹിയുടെ താരം.

ഇഷാന്ത് ശർമ: 267 ടെസ്റ്റ് വിക്കറ്റുകളുമായി ഇന്ത്യൻ പേസ് ബോളർമാരിൽ മൂന്നാം സ്ഥാനത്താണ് ഇഷാന്ത് ശർമ. കപിൽ ദേവ്(434), സഹീർ ഖാൻ(311) എന്നിവരാണ് മുന്നിലുള്ളത്. രഞ്ജിയിൽ ഡൽഹിയുടെ താരം. ഐപിഎലിൽ ഇതുവരെ അ​ഞ്ചു ടീമുകൾക്കു വേണ്ടി കളിച്ചു.

മുഹമ്മദ് ഷമി: ഏഷ്യയ്ക്കു പുറത്ത് 100 ടെസ്റ്റ് വിക്കറ്റുകളെടുക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി.