ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം മർച്ചേന സ്പെയിൻ ടീം സഹപരിശീലകൻ

Carlos-Marchena
കാർലോസ് മർച്ചേന

കൊച്ചി ∙ ലോകകപ്പിൽ കളിക്കുന്ന സ്പെയിൻ ടീമിനൊരു കൊച്ചി കണക്‌ഷൻ. ടീമിന്റെ സഹപരിശീലകനായി നിയമിതനായത് ഐഎസ്എൽ രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരം ആയിരുന്ന കാർലോസ് മർച്ചേന. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന മർച്ചേന ഒരു മൽസരത്തിൽ മാത്രമാണു ബ്ലാസ്റ്റേഴ്സിനുവേണ്ടി കളത്തിൽ ഇറങ്ങിയത്. മുതുകിലേറ്റ പരുക്കുമൂലം താരം സ്പെയിനിലേക്കു മടങ്ങുകയായിരുന്നു. 2010 ലോകകപ്പ് നേടിയ സ്പെയിൻ ടീമിൽ അംഗമായിരുന്നു.