കണ്ണിമയ്ക്കാതെ കാത്തിരിക്കുക; ഇന്നത്തെ മൽസരക്രമം ഇങ്ങനെ

ഓസ്ട്രേലിയൻ ആരാധകർ ഗാലറിയിൽ.

ബ്രസീൽ (2) X കോസ്റ്റ റിക്ക (23)

നേർക്കുനേർ: കളി 10; ജയം: ബ്രസീൽ 9, കോസ്റ്റ റിക്ക 1, സമനില: 0

സ്വിറ്റ്സർലൻഡിനെതിരെ 1–1നു സമനില. മികച്ച നീക്കങ്ങൾ ഉണ്ടായിട്ടും ഗോൾ നേടാനാകാത്തതു തലവേദന. എതിർ ടീം ഡിഫൻഡർമാരുടെ ഫൗളുകൾക്കു നെയ്മർ വിധേയനാകേണ്ടി വരുംമെന്നതിനാൽ ഇതു മറികടക്കാൻ ബ്രസീൽ കണ്ടെത്തുന്ന തന്ത്രം ഇന്നു നിർണായകമാകും.

ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്കെതിരെ 1–0ന്റെ തോൽവി. 2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയ കോസ്റ്റ റിക്കയുടെ നിഴൽ മാത്രമാണ് ഈ ടീം. താരങ്ങളുടെ പ്രായാധിക്യം പ്രശ്നം. ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ കെയ്‌ലർ നവാസിന്റെ സാന്നിധ്യമാണു കരുത്ത്.

നൈജീരിയ (48) X ഐസ്‌ലൻഡ് (22)

നേർക്കുനേർ: കളി: 1, ജയം: നൈജീരിയ 0, ഐസ്‌ലൻഡ് 1, സമനില: 0

ആദ്യ കളിയിൽ ക്രൊയേഷ്യയ്ക്കെതിരെ 2–0നു തോൽവി. തകർപ്പൻ ഫോമിൽ കളിക്കുന്ന വിക്ടർ മോസസിന്റെ വേഗവും മുന്നേറ്റങ്ങളുമാണു കരുത്ത്. പ്രതിരോധത്തിലെയും ഫിനിഷിങ്ങിലെയും പോരായ്മകളാണു വെല്ലുവിളി.

അർജന്റീനയ്ക്കെതിരെ ആദ്യ കളിയിൽ 1–1 സമനില. അർജന്റീനയെ ഗോളടിപ്പിക്കാതെയിരുന്ന ‘പാർക്കിങ് ദ് ബസ്’ തന്ത്രം തന്നെയാകുമോ നൈജീരിയയ്ക്കെതിരെയും ഇന്നു പ്രയോഗിക്കുക എന്നു കണ്ടറിയണം. കളിക്കാരുടെ ഉയരമാണ് അനുകൂല ഘടകം.

സെർബിയ (34) X സ്വിറ്റ്സർലൻഡ് (6)

നേ‍ർക്കു നേർ: ഇരുടീമും തമ്മിൽ കളിച്ചിട്ടില്ല

കോസ്റ്റ റിക്കയ്ക്കെതിരെ 1–0നു ജയം. വർഗീയ ചേരിതിരിവുകൾക്ക് അവധി കൊടുത്ത് ടീമിന് ഒത്തിണക്കത്തോടെ കളിക്കാനാകുന്നു എന്നതാണ് അനുകൂല ഘടകം. പരമ്പരാഗത ഡിഫൻസിവ് ഫുട്ബോളിനോടൊപ്പം ആക്രമിച്ചു കളിക്കുന്നതിലും സെർബിയയ്ക്ക് ഇപ്പോൾ ശ്രദ്ധയുണ്ട്.

ആദ്യ കളിയിൽ ബ്രസീലുമായി 1–1നു സമനില. ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടുന്ന പ്രതിരോധ നിരയാണു പ്രധാന കരുത്ത്. എതിർ ടീം ബോക്സിനു സമീപം ഭീതിവിതയ്ക്കാൻ പോന്ന സ്ട്രൈക്കർമാരും ടീമിലുണ്ട്. സെർദാൻ ഷാഖീരിയുടെ ഫോമും അനുകൂല ഘടകം.