കളി നിയന്ത്രിക്കാൻ മലയാളികൾ

isl-logo

കൊച്ചി∙ ഐഎസ്എല്ലിൽ ഇന്ന് എഫ്സി പുണെ സിറ്റിയും ജംഷഡ്പുർ എഫ്സിയും ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്ന മൂന്നു റഫറിമാരും മാച്ച് കമ്മിഷണറും മലയാളികൾ. മുൻ ഫിഫ കോച്ച് മൈക്കൽ ആൻഡ്രൂസ് മാച്ച് കമ്മിഷണറായി ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശിഷ്യൻമാരായ കോട്ടയം സ്വദേശി സന്തോഷ് കുമാർ, മലപ്പുറത്തുനിന്നുള്ള വി.പി.എ. നാസർ,  കൊച്ചിക്കാരൻ എൻ.സി. സുനിൽ എന്നിവരാണു കളി നിയന്ത്രിക്കുന്നത്.

മൂന്നുപേരും റഫറീയിങ്ങിലെ പാഠങ്ങൾ അഭ്യസിച്ചതു കൊച്ചി സ്വദേശി മൈക്കൽ ആൻഡ്രൂസിൽനിന്ന്. മൈക്കൽ റഫറീസ് ഇൻസ്ട്രക്ടർ ആയിരുന്നു അക്കാലത്ത്. പുണെയിലാണ് ഇന്നത്തെ മൽസരം. പുണെയുടെ ആഷിക് കുരുണിയനും ജംഷഡ്പുരിന്റെ അനസ് എടത്തൊടികയും ഇന്നു കളിച്ചാൽ മൈതാനത്തെ മലയാളി സാന്നിധ്യം ആറുപേരാകും.